10:54am 14 November 2026
NEWS
ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്
07/06/2026  10:56 AM IST
NILA
ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

 

ദോഹ: വാഷിംഗ്ടൺ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളിലേക്കും അഞ്ച് അറബ് തലസ്ഥാനങ്ങളിലേക്കും ആകർഷകമായ യാത്രാ ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്.
​ദോഹയിൽ നിന്നുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്കാണ് നിശ്ചിത കാലയളവിലേക്ക് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന 2026 ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമായ വാഷിംഗ്ടൺ, ലോസ് ആഞ്ചലസ് എന്നീ അമേരിക്കൻ നഗരങ്ങളും പുതിയ ഓഫർ പട്ടികയിലുണ്ട്.
​കൂടാതെ ജിദ്ദ, അമ്മാൻ, ബെയ്റൂട്ട്, ദുബായ്, കെയ്റോ എന്നീ അഞ്ച് അറബ് നഗരങ്ങളിലേക്കും യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളായ റോം, വിയന്ന, മാലദ്വീപ് എന്നിവടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
യാത്രക്കാർക്ക് ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ നിരക്കുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img